കേരളം

kerala

ETV Bharat / bharat

പൊൻസി നിക്ഷേപ തട്ടിപ്പ്: 10 കോടി വീണ്ടെടുത്തായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് - പൊൻസി നിക്ഷേപ തട്ടിപ്പ്: 10 കോടി വീണ്ടെടുത്തായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

ബംഗളൂരു ആസ്ഥാനമായ അമ്പിഡന്‍റ് മാർക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡും പങ്കാളികളുമാണ് തട്ടിപ്പ് നടത്തിയത്

ED attaches assets worth Rs 10 cr in K'taka ponzi case  പൊൻസി നിക്ഷേപ തട്ടിപ്പ്: 10 കോടി വീണ്ടെടുത്തായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ന്യൂഡല്‍ഹി
പൊൻസി നിക്ഷേപ തട്ടിപ്പ്: 10 കോടി വീണ്ടെടുത്തായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

By

Published : Dec 14, 2019, 11:26 AM IST

ന്യൂഡല്‍ഹി: പൊൻസി അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനത്തിന്‍റെ 10 കോടി രൂപയുടെ ആസ്തി വീണ്ടെടുത്തതായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. പലിശ രഹിത ബിസിനസ് നിക്ഷേപ പദ്ധതി പ്രകാരമായിരുന്നു കമ്പനി തട്ടിപ്പ് നടത്തിയിരുന്നത്. നിരവധി നിക്ഷേപകരാണ് തട്ടിപ്പിനിരയായത്.

അമ്പിഡന്‍റ് മാർക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡും പങ്കാളികളുമാണ് തട്ടിപ്പ് നടത്തിയത്. ഇസ്ലാമിക് ബാങ്കിങ്, ഹലാൽ നിക്ഷേപം എന്ന പേരിൽ പ്രതിമാസം 15 ശതമാനം വരെ വരുമാനം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പായിരുന്നു ഇത്. ഹജ്, ഉംറ പദ്ധതികളും കമ്പനി നടത്തിയിരുന്നു. നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്ത ആദ്യ ഗഡു കൃത്യമായി നല്‍കി വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു കമ്പനി തട്ടിപ്പ് നടത്തിയത്. ആളുകളെ ചേര്‍ക്കാനായി ഏജന്‍റുമാരെയും നിയമിച്ചിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details