ന്യൂഡല്‍ഹി: അനധികൃതമായി കൈവശം വച്ച മൂന്ന് ആള്‍കുരങ്ങുകളേയും (ചിമ്പാന്‍സി) മാര്‍മോസെറ്റ്‌സ് എന്ന നാല് കുരങ്ങുകളേയും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പശ്ചിമബംഗാള്‍ വന്യജീവി സംരക്ഷണവകുപ്പ് നല്‍കിയ പരാതിയിലാണ് നടപടി. കൊല്‍ക്കത്ത സ്വദേശിയായ സുപ്രദീപ് ഗുഹ എന്ന വ്യക്തിയില്‍ നിന്നാണ് വന്യജീവി സംരക്ഷണ നിയമപ്രകാരം ജീവികളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ജീവികളെ കൈവശപ്പെടുത്തിയിരിക്കുന്നതായി കാണിച്ച് വന്യജീവി സംരക്ഷണ വകുപ്പ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജീവികളെ കണ്ടെത്തിയത്. പിടിച്ചെടുത്ത ജീവികള്‍ക്ക് 81 ലക്ഷം രൂപയോളം വില വരും.
അനധികൃതമായി സൂക്ഷിച്ച വന്യമൃഗങ്ങളെ പിടിച്ചെടുത്തു
ജീവികള്‍ക്ക് 81 ലക്ഷം രൂപയോളം വില വരും. 1,50,000രൂപ വിലവരുന്ന മാര്‍മോസെറ്റ്‌സുകളേയും 25,00,000 രൂപ വിലവരുന്ന ആള്‍കുരങ്ങകളേയുമാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
1,50,000രൂപ വിലവരുന്ന മാര്‍മോസെറ്റ്‌സുകളേയും 25,00,000 രൂപ വിലവരുന്ന ആള്‍കുരങ്ങകളേയുമാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
ഇയാള്‍ക്കെതിരെ വന്യജീവിസംരക്ഷണ നിയമപ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
സുപ്രദീപ് ഗുഹ വനംവകുപ്പ് നല്‍കുന്ന വന്യജീവികളെ കൈമാറുന്നതിനുള്ള വ്യാജരേഖ ചമച്ചാണ് മൃഗങ്ങളെ പരിപാലിച്ചിരുന്നതെന്ന് കണ്ടെത്തി. അതേസമയം ഇയാള്‍ വന്യജീവികളെ കടത്തുന്ന സംഘത്തിലെ കണ്ണിയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത മൂന്ന് ആള്‍ക്കുരങ്ങുകളുടേയും ജനനം ഇന്ത്യയിലാണെന്ന് തെളിയിക്കുന്നതിനുള്ള വ്യാജരേഖകളും ഇയാള്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. പിടിച്ചെടുത്ത കുരങ്ങുകളെ അലിപുര്‍ സുവോളജിക്കല്‍ ഗാര്‍ഡനിലേക്ക് മാറ്റിയതായി ഇഡി അറിയിച്ചു.