ഭുവനേശ്വർ: മഹാരാഷ്‌ട്രയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ കയറി മരിച്ച സംഭവത്തെ തുടർന്ന് റെയിൽവെ പാളത്തിലൂടെ നടക്കുന്നത് ഒഴിവാക്കണമെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവെ. ലോക്ക് ഡൗണിനെ തുടർന്ന് കുടുങ്ങിക്കിടക്കുന്നവരെ സ്വദേശത്ത് എത്തിക്കാനായി നിരവധി സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുണ്ടെന്നും അതിനാൽ റെയിൽപാളത്തിലൂടെ ആരും നടക്കരുതെന്നും ഈസ്റ്റ് കോസ്റ്റ് റെയിൽവെ അറിയിച്ചു.
റെയിൽപാളത്തിലൂടെ നടക്കരുതെന്ന് നിർദേശിച്ച് ഈസ്റ്റ് കോസ്റ്റ് റെയിൽവെ
ഗുഡ്‌സ് ട്രെയിനുകളും പാർസൽ എക്‌സ്പ്രസ് ട്രെയിനുകളും നിരവധി സർവീസുകളാണ് നടത്തുന്നതെന്നും കൂടാതെ ശ്രമിക് സ്പെഷ്യൽ ട്രെയിൻ സർവീസുകളും ആരംഭിച്ചിട്ടുണ്ടെന്നും ഈസ്റ്റ് കോസ്റ്റ് റെയിൽവെ വ്യക്തമാക്കി.
റെയിൽപാളത്തിലൂടെ നടക്കരുതെന്ന് നിർദേശിച്ച് ഈസ്റ്റ് കോസ്റ്റ് റെയിൽവെ
കൂടാതെ ഗുഡ്‌സ് ട്രെയിനുകളും പാർസൽ എക്‌സ്പ്രസ് ട്രെയിനുകളും നിരവധി സർവീസുകളാണ് നടത്തുന്നതെന്നും പുതുതായി ശ്രാമിക് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസുകളും ആരംഭിച്ചിട്ടുണ്ടെന്നും ഈസ്റ്റ് കോസ്റ്റ് റെയിൽവെ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ റെയിൽവെ പാളത്തിലൂടെ നടക്കുന്നത് അപകടം വിളിച്ചു വരുത്തുമെന്നും റെയിൽവേ നിയമത്തിലെ സെക്ഷൻ 147 പ്രകാരം റെയിൽവെ പാളത്തിലൂടെ നടക്കുന്നത് ശിക്ഷാർഹമാണെന്നും പ്രസ്‌താവനയിലൂടെ ഈസ്റ്റ് കോസ്റ്റ് റെയിൽവെ അറിയിച്ചു.