ന്യൂഡൽഹി: ജി.എസ്.ടി, നോട്ട് നിരോധനം, ലോക്ക് ഡൗൺ എന്നിവ കാരണമാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകിടം മറിഞ്ഞതെന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. കൊവിഡ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്ന ധനമന്ത്രി നിർമല സീതാറാമിന്‍റെ പ്രസ്താവനക്ക് മറുപടിയായാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകരാന്‍ കാരണം കൊവിഡ് അല്ലെന്ന് രാഹുല്‍ഗാന്ധി - ലോക്ക് ഡൗൺ
കൊവിഡ് കാരണമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നതെന്ന് നിര്‍മല സീതാറാം പറഞ്ഞിരുന്നു. എന്നാല്‍ ജി.എസ്.ടി, നോട്ട് നിരോധനം, കൊവിഡ് എന്നിവ കാരണമാണ് സമ്പദ് വ്യവസ്ഥ തകര്‍ന്നതെന്ന് രാഹുല്‍ ഗാന്ധി
ദൈവത്തിന്‍റെ പ്രവൃത്തിയായ മഹാമാരിയാണ് സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതെന്നും നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതിന് പരിഹാരം കാണുമെന്നും നിർമല സീതാറാം പറഞ്ഞിരുന്നു. എന്നാൽ ധനമന്ത്രി പറഞ്ഞത് നുണയാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.
ജി.എസ്.ടി കൗൺസിലിന്‍റെ 41-ാമത് യോഗത്തിന് ശേഷം വീഡിയോ കോൺഫറൻസിങ്ങിലൂടെ മാധ്യമപ്രവർത്തകരോട് സംസാരിച്ച നിര്‍മല സീതാറാം, ദൈവത്തിന്‍റെ പ്രവൃത്തിയാണ് ഞങ്ങൾ നേരിടുന്നത് എന്നും ചരക്ക് സേവന നികുതിയിൽ (ജി.എസ്.ടി) സംസ്ഥാനങ്ങൾക്കുണ്ടായ നഷ്ടം പരിഹരിക്കുമെന്നും പറഞ്ഞു.