കേരളം

kerala

ETV Bharat / bharat

'ഐറ്റം' പരാമര്‍ശം; കമല്‍നാഥിനോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി - ഇമാർതി ദേവി

ദാബ്രയിൽ പ്രചാരണം നടത്തുന്നതിനിടെ മന്ത്രിയായ ഇമാർതി ദേവിയെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കമല്‍നാഥ് 'ഐറ്റം' എന്ന് സംബോദന ചെയ്‌തത്

Kamal Nath  Election Commission  Election Commission serves notice to Kamal Nath  കമൽ നാഥ്  കമൽ നാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്  ഇമാർതി ദേവി  സ്‌ത്രീ വിരുദ്ധ പരാമർശം
കമൽ നാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

By

Published : Oct 21, 2020, 10:28 PM IST

ഭോപ്പാൽ: മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ വനിത സ്ഥാനാർഥിക്കെതിരെ വിവാദമായ പരാമർശം നടത്തിയ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥിന് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി.

48 മണിക്കൂറിനുള്ളിൽ മറുപടി നൽകണം. ദാബ്രയിൽ പ്രചാരണം നടത്തുന്നതിനിടെ മന്ത്രിയായ ഇമാർതി ദേവിയെ 'ഐറ്റം' എന്ന് സംബോദന ചെയ്‌തതാണ് വിവാദമായത്. വിഷയത്തിൽ ദേശീയ വനിത കമ്മിഷനും കമൽ നാഥിൽ നിന്ന് വിശദീകരണം നേടിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ ഇമാർത്തി ദേവി ഉൾപ്പടെ 21 എം‌എൽ‌എമാർ കോൺഗ്രസിൽ നിന്നും ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് കമൽ നാഥ് സർക്കാർ രാജി വയ്‌ക്കേണ്ടി വന്നത്.

ABOUT THE AUTHOR

...view details