പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടക്കുന്ന മുന്നൊരുക്കങ്ങള്‍ വിലയിരുത്താൻ ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷൻ ബിഹാറിലെത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാറ്റ്നയിലേക്കെത്തുന്നത്. സംഘം വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് തുടരും. തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുശീല്‍ ചന്ദ്രയും, രാജീവ് കുമാറും സംഘത്തിലുണ്ട്. പാറ്റ്‌നയിലെത്തുന്ന സംഘം ബിഹാര്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതരുമായി ചര്‍ച്ച നടത്തുകയും മുന്നൊരുക്കങ്ങളിലെ പുരോഗതി വിലയിരുത്തുകയും ചെയ്യും. ബുധനാഴ്‌ച എല്ലാ പാര്‍ട്ടി നേതാക്കളുമായി സുനില്‍ അറോറ കൂടിക്കാഴ്‌ച നടത്തും.
നിയമസഭാ തെരഞ്ഞെടുപ്പ്; ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷൻ ബിഹാറിലെത്തും - ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷൻ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയുടെ നേതൃത്വത്തിലുള്ള സംഘം ബിഹാറില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനം നടത്തും.
നിയമസഭാ തെരഞ്ഞെടുപ്പ്; ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷൻ ബിഹാറിലെത്തും
26 ജില്ലകളിലെ മജിസ്‌ട്രേറ്റുമാരുമായും പൊലീസ് സൂപ്രണ്ടുമാരുമായും സംഘം പാറ്റ്‌നയില്‍ വച്ച് ചര്‍ച്ച നടത്തും. വ്യാഴാഴ്‌ച സംഘം ഗയയിലേക്ക് തിരിക്കും. അവിടെയാണ് ബാക്കിയുള്ള 12 ജില്ലകളിലെ മജിസ്‌ട്രേറ്റുമാരുമായും പൊലീസ് സൂപ്രണ്ടുമാരുമായുമുള്ള ചര്‍ച്ചകള്‍ നടക്കുക. ഒക്‌ടോബര്‍ ഒന്നിന് തിരിച്ച് ഡല്‍ഹിയിലേക്ക് പോകുന്നതിന് മുമ്പായി ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുമായും തെരഞ്ഞെടുപ്പ് കമ്മിഷൻ കൂടിക്കാഴ്‌ച നടത്തും.