മുംബൈ:നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ പരിശോധനയില്‍ കോളാബ മണ്ഡലത്തില്‍ നിന്ന് രേഖകളില്ലാത്ത 78 ലക്ഷം രൂപ പിടിച്ചെടുത്തു. വ്യാഴാഴ്ച ഇതേ മണ്ഡലത്തില്‍ നിന്ന് അഞ്ച് പേരില്‍ നിന്നായി 2.19 കോടി രൂപ പിടിച്ചെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം 15 കോടിയിലധികം രൂപ മുംബൈയില്‍ നിന്ന് പിടികൂടിയെന്നാണ് കണക്കുകള്‍. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കള്ളപ്പണമൊഴുക്ക് വ്യാപകമാണെന്ന പരാതി ഉയരുന്നതിനാല്‍ സംസ്ഥാനത്തെ വിവധയിടങ്ങളില്‍ പരിശോധനകള്‍ തുടരുകയാണ്.
മുംബൈയില്‍ നിന്ന് രേഖകളില്ലാത്ത 78 ലക്ഷം പിടികൂടി
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം 15 കോടിയിലധികം രൂപ സംസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തിരുന്നു. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്
മുംബൈ
തിങ്കളാഴ്ചയാണ് 288 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം ഈ മാസം 24ന് പ്രഖ്യാപിക്കും.