ന്യൂഡൽഹി:ബിജെപി എംപി പർവേഷ് വർമ്മയുടെ വിവാദ പ്രസ്‌താവനയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. വർമ്മ നടത്തിയ പരാമർശങ്ങൾ ഐക്യത്തെ ഇല്ലാതാക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വ്യാഴാഴ്‌ച ഉച്ചയ്ക്ക് മുമ്പ് നോട്ടീസിന് മറുപടി നൽകണമെന്ന് കമ്മീഷൻ അറിയിച്ചു. നോട്ടീസിന് മറുപടി നല്‍കുന്നതില്‍ പരാജയപ്പെട്ടാൽ അദ്ദേഹത്തിനെതിരെ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.
വിവാദ പ്രസ്‌താവനയില്‍ പർവേഷ് വർമയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
നോട്ടീസിന് മറുപടി നല്‍കുന്നതില്‍ പരാജയപ്പെട്ടാൽ പർവേഷിനെതിരെ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി
പർവേഷ് വർമ്മയുടെ വിവാദ പ്രസ്‌താവന;കാരണം കാണിക്കൽ നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഷഹീൻ ബാഗിലെ സിഎഎ വിരുദ്ധ കലാപത്തിനെതിരെ പർവേഷ് വർമ്മ പ്രതികരിച്ചിരുന്നു. പ്രക്ഷോഭകര്‍ വീടുകളിൽ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്‌ത് കൊല്ലുമെന്നാണ് പർവേഷിന്‍റെ പരാമർശം. കശ്‌മീരിൽ പണ്ഡിറ്റുകൾക്ക് സംഭവിച്ചത് ദില്ലിയിലും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.