ഷഹീൻ ബാഗ് പ്രതിഷേധം; വെടിയുതിർത്തയാൾക്ക് ആംആദ്മി ബന്ധമെന്നാരോപിച്ച ഉദ്യോഗസ്ഥനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍
ഡിസിപി രാജേഷ് ദിയോയെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് വിലക്കി. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ദിയോയുടെ പ്രസ്താവന തടസ്സമുണ്ടാക്കുമെന്നും ഇസി.
ന്യൂഡല്‍ഹി: ഷഹീൻ ബാഗില്‍ വെടിയുതിർത്തയാൾക്ക് ആംആദ്‌മി പാർട്ടി അംഗമാണെന്ന് മാധ്യമങ്ങളോടെ പറഞ്ഞ ഡല്‍ഹി പൊലീസ് ഡിസിപി രാജേഷ് ദിയോയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ. ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ദിയോയുടെ പ്രസ്താവന തടസമുണ്ടാക്കുമെന്നും ഇ.സി പറഞ്ഞു. ഷഹീൻ ബാഗ് പ്രതിഷേധത്തിന് നേരെ വെടിയുതിർത്ത കപിൽ ബൈസാല ആംആദ്‌മി അംഗമാണെന്ന് ചൊവ്വാഴ്ച ഡിയോ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെതിരെ ആംആദ്‌മി പാർട്ടി വോട്ടെടുപ്പ് സമിതിയെ സമീപിക്കുകയായിരുന്നു.