കേരളം

kerala

ETV Bharat / bharat

ബാബറി മസ്ജിദ് പരാമർശം; പ്രഗ്യാ സിങ്ങിന് വിലക്ക്

ബാബറി മസ്ജിദ് തകർത്തതിൽ പശ്ചാത്താപമില്ലെന്നും ഞങ്ങൾക്ക് അതിൽ അഭിമാനമാണെന്നുമായിരുന്നു പ്രഗ്യാ സിങ്ങ് ഠാക്കൂറിന്‍റെ പ്രസ്താവന.

പ്രഗ്യ സിങ്ങിന് വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

By

Published : May 1, 2019, 9:27 PM IST

അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തതിൽ തനിക്ക് അഭിമാനമുണ്ടെന്ന പരാമർശത്തില്‍ ഭോപ്പാല്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാ സിംഗ് ഠാക്കൂറിന് വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രഗ്യാ സിങ്ങിന്‍റെ പ്രസ്താവന പെരുമാറ്റ ചട്ട ലംഘനമാണെന്ന് കണ്ടത്തിയതിനെ തുടർന്നാണ് വിലക്ക്. മൂന്ന് ദിവസത്തേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ബാബറി മസ്ജിദ് തകർത്തതിൽ താനെന്തിന് പശ്ചാത്തപിക്കണമെന്നും ഞങ്ങൾക്ക് അതിൽ അഭിമാനമാണെന്നുമായിരുന്നു വാർത്ത ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രഗ്യ പറഞ്ഞത്. രാമ ക്ഷേത്രത്തിന് ചുറ്റുമായി കുറച്ച് മാലിന്യങ്ങൾ കിടപ്പുണ്ടായിരുന്നു. ഞങ്ങൾ അത് നീക്കം ചെയ്തു. ഇത് രാജ്യത്തോടുള്ള നമ്മുടെ സ്വാഭിമാനത്തെ ഉണർത്തുന്നു. അയോധ്യയിൽ വലിയ രാമ ക്ഷേത്രം പണിയും. കോൺഗ്രസ് 70 വർഷം ഭരിച്ചിട്ടും എന്താണ് ചെയ്തതെന്ന് നോക്കൂ. നമ്മുടെ ക്ഷേത്രങ്ങളൊന്നും സുരക്ഷിതമല്ല. ഇന്ത്യയിൽ അല്ലാതെ പിന്നെവിടെയാണ് രാമ ക്ഷേത്രം പണിയുകയെന്നും പ്രഗ്യാ സിംഗ് ചോദിച്ചു.

ഹേമന്ത് കര്‍ക്കറയ്‌ക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രഗ്യ സിംഗിനെതിരെ മധ്യ പ്രദേശ് പൊലീസ് കേസെടുത്തിരുന്നു. 2011 ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍ക്കറയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്‍റെ ശാപം കൊണ്ടാണെന്നായിരുന്നു ഭോപ്പാലിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രഗ്യ ആരോപിച്ചത്.

ABOUT THE AUTHOR

...view details