കൊൽക്കത്തയിലെ ബി ആർ സിങ് ആശുപത്രിയിൽ ഡോക്‌ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു - ഈസ്റ്റേൺ റെയിൽവെ വക്താവ് നിഖിൽ ചക്രബർത്തി
ആശുപത്രിയിൽ ഡോക്‌ടറുമായി സമ്പർക്കത്തിൽ വന്ന പത്തോളം ജീവനക്കാരെ ഗൃഹ ക്വാറന്‍റൈനിലേക്ക് മാറ്റി.
കൊൽക്കത്ത : ഈസ്റ്റേൺ റെയിൽവെയുടെ ബി ആർ സിങ് ആശുപത്രിയിൽ ഡോക്‌ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്‌ടർ ഏപ്രിൽ 14 മുതൽ അവധിയില്‍ ആയിരുന്നുവെന്നും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഈസ്റ്റേൺ റെയിൽവെ വക്താവ് നിഖിൽ ചക്രബർത്തി പറഞ്ഞു. അതേ സമയം ആശുപത്രിയിൽ ഡോക്‌ടറുമായി സമ്പർക്കത്തിൽ വന്ന പത്തോളം ജീവനക്കാരെ ഗൃഹ ക്വാറന്‍റൈനിലേക്ക് മാറ്റി. ഡോക്‌ടറുടെ നാല് കുടുംബാംഗങ്ങളും ഗൃഹ ക്വാറന്‍റൈനിലാണ്. ഇവരുടെ സാമ്പിളുകളും പരിശോധനക്ക് അയക്കും. എന്നാൽ ഇതുവരെ ഈസ്റ്റേൺ റെയിൽവെയുടെ ആശുപത്രിയായ ബി ആർ സിങ് ആശുപത്രിയിൽ കൊവിഡ് രോഗികളെ ചികിത്സിച്ചിട്ടില്ലെന്ന് നിഖിൽ ചക്രബർത്തി പറഞ്ഞു.