കശ്‌മീരിലും മഹാരാഷ്‌ട്രയിലും ഭൂചലനം - മഹാരാഷ്‌ട്ര ഭൂചലനം
ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല
കശ്‌മീരിലും മഹാരാഷ്‌ട്രയിലും ഭൂചലനം
ശ്രീനഗർ/മുംബൈ: ജമ്മുകശ്‌മീരിലും മഹാരാഷ്‌ട്രയിലും ഭൂചലനം അനുഭവപ്പെട്ടു. ജമ്മുകശ്‌മീരില്‍ വെള്ളിയാഴ്‌ച പുലർച്ചെ 5.11നും മഹാരാഷ്‌ട്രയില്‍ 12.26നുമാണ് ഭൂചലനമുണ്ടായത്. 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജമ്മുവിലെ കത്ര പ്രദേശത്തെയാണ് ബാധിച്ചത്. മഹാരാഷ്‌ട്രയിലെ പാർഘറിലാണ് 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായം ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.