ന്യൂഡൽഹി:ഉത്തരേന്ത്യയിലും പാകിസ്ഥാനിലും ഭൂചലനം. വൈകീട്ട് 4.35 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്‌ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
കശ്‌മീരിന് സമീപം ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.