രാജസ്ഥാനിലെ അൽവാറിൽ ഭൂചലനം; ഡല്‍ഹിയിലും ഭൂചലനം അനുഭവപ്പെട്ടു - 4.2 hits Alwar in Rajasthan
ഡൽഹി-എൻസിആർ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു
ഭൂചലനം
ജയ്പൂർ: രാജസ്ഥാനിലെ അൽവാറിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഡൽഹി-എൻസിആർ (നാഷണല്‍ കാപിറ്റല്‍ റീജിയണ്‍) മേഖലയിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. രാത്രി 11.46 ന് ആണ് ഭൂചലനം ഉണ്ടായത്. അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.