കേരളം

kerala

ETV Bharat / bharat

ആൻഡമാൻ നിക്കോബാറിൽ ഭൂചലനം - ആൻഡമാൻ നിക്കോബാറിൽ ഭൂചലനം

ദിഗ്ലിപൂരിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായവും നാശനഷ്‌ടങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

Earthquake  Andaman and Nicobar Islands  Diglipur  Richter scale  ആൻഡമാൻ നിക്കോബാർ  ആൻഡമാൻ നിക്കോബാറിൽ ഭൂചലനം  ദിഗ്ലിപൂർ
ആൻഡമാൻ നിക്കോബാറിൽ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി

By

Published : Jun 28, 2020, 2:46 PM IST

പോര്‍ട്ട് ബ്ലയർ: ആൻഡമാൻ നിക്കോബാറിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ ഉണ്ടായ ഭൂചലനത്തിൽ ആളപായവും നാശനഷ്‌ടങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ദിഗ്ലിപൂരിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം ഹരിയാനയിൽ നടന്ന ഭൂചലനം 2.4 തീവ്രത രേഖപ്പെടുത്തി. ജമ്മു കശ്‌മീരിലെ ഹാൻലെ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കഴിഞ്ഞ ദിവസം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ദേശീയ തലസ്ഥാന മേഖലയിൽ 16 ഓളം ഭൂചലനങ്ങൾ അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. മറ്റ് പ്രകൃതി ദുരന്തങ്ങളെപ്പോലെ ഭൂചലനങ്ങൾ ഒരു പരിധിവരെ കൃത്യമായി പ്രവചിക്കാൻ കഴിയില്ലെന്ന് ഭൂകമ്പശാസ്ത്രജ്ഞർ പറഞ്ഞു.

ABOUT THE AUTHOR

...view details