ഗുജറാത്തില്‍ വീണ്ടും ഭൂചലനം - രാജ്കോട്ട്
ഉച്ചക്ക് 12:57നാണ് ഗുജറാത്തിലെ രാജ്കോട്ടിൽ ഭൂചലനമുണ്ടായത്.
ഗുജറാത്തില്‍ ഭൂചലനം
ഗാന്ധിനഗര്‍:ഗുജറാത്തിലെ രാജ്കോട്ടിൽ വീണ്ടും ഭൂചലനം. റിക്‌ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്കോട്ടിൽ ഉണ്ടായ രണ്ടാമത്തെ ഭൂചലനമാണിത്. തിങ്കളാഴ്‌ച ഉച്ചക്ക് 12:57ന് രാജ്കോട്ടില്‍ നിന്ന് 83 കിലോമീറ്റര്‍ അകലെ വടക്കുപടിഞ്ഞാറൻ മേഖലയില്‍ ഭൂചലനമുണ്ടായതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഞായറാഴ്ച രാത്രി 8:13ന് റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.