ആൻഡമാൻ നിക്കോബാറിൽ ഭൂചലനം - Earthquake in Nicobar
ഞായറാഴ്ച രാവിലെയോടെയാണ് ഭൂചലനമുണ്ടായത്
ആൻഡമാൻ നിക്കോബാറിൽ ഭൂചലനം
നിക്കോബാർ: ആൻഡമാൻ നിക്കോബാറിൽ റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി. ഞായറാഴ്ച രാവിലെയോടെയാണ് ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സെപ്റ്റംബർ രണ്ടിന് ഗുജറാത്തിലെ കച്ച് ജില്ലയിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.എന്നാൽ ആളപായമോ കേടുപാടുകൾ സംഭവിച്ചിട്ടില്ല.