കച്ചിൽ ഭൂമികുലുക്കം; 4.1 തീവ്രത രേഖപ്പെടുത്തി - 4.1 തീവ്രത രേഖപ്പെടുത്തി
ഇന്ന് പുലർച്ചെ ഗുജറാത്തിലെ ജാം നഗറിൽ ഭൂമികുലുക്കം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 2.3 തീവ്രതയാണ് രേഖപ്പെടുത്തിയത്.
കച്ചിൽ ഭൂമികുലുക്കം; 4.1 തീവ്രത രേഖപ്പെടുത്തി
അഹമദാബാദ്:ഗുജറാത്തിലെ കച്ചിൽ ഭൂമികുലുക്കം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. കച്ചിലെ ദുദയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രമെന്ന് ഗാന്ധിനഗർ സീസ്മോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. 30 കിലോമീറ്റർ പരിധിയിൽ ഭൂമികുലുക്കം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് പുലർച്ചെ ഗുജറാത്തിലെ ജാം നഗറിൽ ഭൂമികുലുക്കം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 2.3 തീവ്രതയാണ് രേഖപ്പെടുത്തിയത്.