ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഓസ്‌ട്രേലിയ, ഡാനിഷ്, ഹംഗേറിയൻ രാജ്യങ്ങളിലെ പ്രതിനിധികളെ സന്ദർശിച്ച് ഉഭയകക്ഷി ചർച്ച നടത്തി. ഇന്ത്യയുടെ പ്രധാനപ്പെട്ട റെയ്‌സീന സംഭാഷണത്തിന്‍റെ ഭാഗമായാണ് ജയശങ്കറുമായി ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ കൂടിക്കാഴ്‌ച നടത്തിയത്.
മൂന്ന് രാജ്യങ്ങളിൽ ഉഭയകക്ഷി ചർച്ച നടത്തി എസ്. ജയശങ്കർ
ഹംഗറി, ഓസ്‌ട്രേലിയ, ഡാനിഷ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി എസ് ജയശങ്കർ ചർച്ച നടത്തി
ഉഭയകക്ഷി ബന്ധത്തിൽ മികച്ച പുരോഗതിയുണ്ടായിട്ടുണ്ടെന്നും പരസ്‌പര ധാരണ, വിശ്വാസം, പൊതു താൽപര്യങ്ങൾ, നിയമവാഴ്‌ച എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തമെന്നും കൂടിക്കാഴിചയില്‍ എസ് ജയശങ്കറും മാരിസ് പെയ്നും അഭിപ്രായപ്പെട്ടു. പ്രതിരോധ-സുരക്ഷ മേഖലകളിലും സഹകരിച്ചു പ്രർത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്‌താനയിൽ പറയുന്നു. ഭീകര പ്രവർത്തനങ്ങളാണ് രാജ്യ സുരക്ഷക്ക് ഭീഷണിയുണ്ടാക്കുന്നത്. ഭീകരപ്രവർത്തനങ്ങളെ ഒറ്റക്കെട്ടായി തുടച്ചുനീക്കണമെന്നും ഇതിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇരുവരും അറിയിച്ചു.
ഹംഗേറിയൻ വിദേശകാര്യമന്ത്രി പീറ്റർ സിജാർട്ടോയെയും ജയ്‌ശങ്കർ സന്ദർശിച്ചു. ഉഭയകക്ഷി ബന്ധലും ആഗോളകാര്യങ്ങളും ചർച്ച വിഷയമായി. ഡെൻമാർക്ക് വിദേശകാര്യമന്ത്രി ജെപ്പെ കോഫോഡുമായി കൂടിക്കാഴ്‌ച നടത്തിയ ജയശങ്കർ തന്ത്രപരമായ ഹരിത പങ്കാളിത്തത്തിന്‍റെ സാധ്യതകൾ പരിശോധിക്കുകയും ലോക രാഷ്ട്രീയത്തിൽ ബഹുരാഷ്ട്രവാദത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്‌തു.