ആരോഗ്യ പ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷയുമായി ഗോവൻ സർക്കാർ - ആരോഗ്യ പ്രവർത്തകർ
കൊവിഡ് ബാധിച്ച് മരിക്കുകയോ കൊവിഡ് ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടമാവുകയോ ചെയ്താല്‍ ഇൻഷുറൻസ് ലഭിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തു.
ഗോവയിലെ ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷയുമായി സർക്കാർ
പനാജി: ഗോവയിലെ എല്ലാ ആരോഗ്യ പ്രവർത്തകർക്കും 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കൊവിഡ് ബാധിച്ച് മരിക്കുകയോ കൊവിഡ് ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടമാവുകയോ ചെയ്താലാണ് ഇൻഷുറൻസ് ലഭിക്കുകയെന്ന് സാവന്ത് ട്വീറ്റ് ചെയ്തു. ഗോവയിൽ നിലവിൽ 24,185 കൊവിഡ് കേസുകളാണ് ഉള്ളത്. ഇതിൽ 5,323 കേസുകൾ സജീവമാണ്.