ഉത്തർപ്രദേശിലെ രാംപൂരിൽ ഒരാൾ കൂടി വെടിയേറ്റ് മരിച്ചു - അനുരാഗ് ശർമ 20ന് വെടിയേറ്റ് മരിച്ചിരുന്നു
കഴിഞ്ഞ പത്ത് ദിവസത്തിനിടെ രാംപൂരിൽ നാല് പേരാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.
![ഉത്തർപ്രദേശിലെ രാംപൂരിൽ ഒരാൾ കൂടി വെടിയേറ്റ് മരിച്ചു ലഖ്‌നൗ UP Utter Pradesh e-riksha driver was shot dead Rampur Investigation is on ഉത്തർ പ്രദേശ് ഇ-റിക്ഷ ഡ്രൈവറെ അജ്ഞാതർ വെടിവച്ചു കൊന്നു രാംപൂർ അനുരാഗ് ശർമ 20ന് വെടിയേറ്റ് മരിച്ചിരുന്നു അന്വേഷണം ആരംഭിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7382782-333-7382782-1590665897763.jpg)
ഉത്തർ പ്രദേശിലെ രാംപൂരിൽ ഒരാൾ കൂടി വെടിയേറ്റ് മരിച്ചു
ലക്നൗ: ഉത്തർ പ്രദേശിലെ രാംപൂരിൽ ഇ-റിക്ഷ ഡ്രൈവറെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി. ഇ-റിക്ഷ ഡ്രൈവറോട് ആർക്കും ശത്രുത ഉണ്ടായിരുന്നില്ലെന്നും വാഹനത്തിൽ വിശ്രമിക്കുന്നതിനിടെയാണ് ഇയാൾക്ക് വെടിയേറ്റതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ രാംപൂരിൽ നാല് പേരാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ബിജെപി നേതാവായ അനുരാഗ് ശർമ 20ന് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു. കേസിൽ അന്വേഷണം ആരംഭിച്ചെന്നും മറ്റ് കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.