ന്യൂഡൽഹി:2020 ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യ സന്ദർശന വേളയിൽ കെവിഡിനെ മഹാമാരിയായി കണക്കാക്കിയിരുന്നില്ലെന്നും അതുകൊണ്ട് തന്നെ വിദേശരാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിർബന്ധിത കൊവിഡ് പരിശോധന ആവശ്യമില്ലായിരുന്നെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ രാജ്യസഭയിൽ. മാർച്ച് 11 നാണ് കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചതെന്നും വി മുരളീധരൻ പറഞ്ഞു. ട്രംപിന്‍റെ സന്ദർശനം സംമ്പന്ധിച്ച് ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ട്രംപിന്‍റെ ഇന്ത്യ സന്ദർശന വേളയിൽ കൊവിഡ് പരിശോധന ആവശ്യമില്ലായിരുന്നെന്ന് വി മുരളീധരൻ - വി മുരളീധരൻ
മാർച്ച് 11 നാണ് കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്‍റെ സന്ദർശനം സംമ്പന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം

ട്രംപിന്‍റെ ഇന്ത്യ സന്ദർശന വേളയിൽ കൊവിഡ് പരിശോധന ആവശ്യമില്ലായിരുന്നെന്ന് വി മുരളീധരൻ
മാർച്ച് നാലിനാണ് ഇന്ത്യയിലെ 21 വിമാനത്താവളങ്ങളിൽ എത്തുന്ന ആളുകൾക്ക് കൊവിഡ് പരിശോധന എടുത്ത് തുടങ്ങിയതെന്നും വി മുരളീധരൻ രാജ്യസഭയിൽ പറഞ്ഞു. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യ സന്ദർശന വേളയിൽ ഉന്നതതല സന്ദർശനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും ഇന്ത്യ ഗവൺമെന്‍റ് പിന്തുടർന്നിരുന്നെന്നും വി മുരളീധരൻ പറഞ്ഞു.