കേരളം

kerala

ETV Bharat / bharat

ജലാശ്വ കപ്പൽ വഴി 700ഓളം ഇന്ത്യൻ പൗരന്മാരെ മെയ് 15ന് കൊച്ചിയിൽ എത്തിക്കും - കൊവിഡ് 19

സമുദ്ര സേതു ഓപ്പറേഷന്‍റെ രണ്ടാം ഘട്ടമാണിത്. മെയ് 10ന് 698 പൗരന്മാരെ ഇന്ത്യയിൽ എത്തിച്ചിരുന്നു

INS-Jalashwa evacuation-Maldives Samudra Setu. coronavirus COVID-19 ന്യൂഡൽഹി ഇന്ത്യൻ നാവികസേന ഓപ്പറേഷൻ സമുദ്ര സേതു കൊവിഡ് 19 ജലാശ്വ
ജലാശ്വ കപ്പൽ വഴി 700 ഓളം ഇന്ത്യൻ പൗരന്മാരെ മെയ് 15 ന് കൊച്ചിയിൽ എത്തിക്കും

By

Published : May 12, 2020, 4:29 PM IST

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ കപ്പലായ ജലാശ്വ മാലിയിൽ നിന്ന് 700ഓളം ഇന്ത്യൻ പൗരന്മാരെ മെയ് 15ന് കൊച്ചിയിൽ എത്തിക്കും. സമുദ്ര സേതു ഓപ്പറേഷന്‍റെ രണ്ടാം ഘട്ടമാണിത്. മെയ് 10ന് 698 പൗരന്മാരെ ഇന്ത്യയിൽ എത്തിച്ചിരുന്നു. ലോകത്തെവിടെയുമുള്ള തങ്ങളുടെ പ്രവാസികളെ സംരക്ഷിക്കാൻ ഐ‌എൻ‌എസ് ജലാശ്വ ദൗത്യം ഉയർത്തിക്കാട്ടി എന്ന് അധികൃതർ പറഞ്ഞു. കൊവിഡ് 19 നെ തുടർന്ന് വിദേശ തീരങ്ങളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യൻ നാവികസേന ആരംഭിച്ച ദൗത്യമാണ് ഓപ്പറേഷൻ സമുദ്ര സേതു. പ്രതിരോധ മന്ത്രാലയം, വിദേശകാര്യം, ആഭ്യന്തരം, ആരോഗ്യം, ഇന്ത്യാ ഗവൺമെന്‍റിന്‍റെ വിവിധ ഏജൻസികൾ, സംസ്ഥാന സർക്കാരുകൾ എന്നിവരുടെ ഏകോപനത്തിലാണ് മിഷൻ നടത്തുന്നത്.

ABOUT THE AUTHOR

...view details