ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 30 വരെ നീട്ടി - ആദായ നികുതി റിട്ടേണ്‍
ടാക്‌സ് ഓഡിറ്റ് സെപ്‌റ്റംബര്‍ 30 ല്‍ നിന്ന് ഒക്‌ടോബര്‍ 30 ലേക്ക് മാറ്റിയതായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍
ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 30 വരെ നീട്ടിയതായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ടാക്‌സ് ഓഡിറ്റ് സെപ്‌റ്റംബര്‍ 30 ല്‍ നിന്ന് ഒക്‌ടോബര്‍ 30 ലേക്ക് മാറ്റിയിട്ടുണ്ട്. 2019 20 സാമ്പത്തിക വര്‍ഷത്തെ ജൂലായ് 31 ന് സമര്‍പ്പിക്കേണ്ട ആദായ നികുതി റിട്ടേണാണ് നവംബര്‍ 30 ലേക്ക് നീട്ടിയത്. ചാരിറ്റബിള്‍ ട്രസ്റ്റുകള്‍, നോണ്‍ കോര്‍പ്പറേറ്റ് ബിസിനസുകള്‍, എല്‍എല്‍പി, സഹകരണ സ്ഥാപനങ്ങള്‍ എന്നിവക്കുള്ള റീഫണ്ടുകള്‍ എത്രയും വേഗം നല്‍കുമെന്നും പ്രസ് കോണ്‍ഫറന്‍സിനിടെ ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. അധിക തുക ഈടാക്കാതെ തന്നെ വിവാദ് സേ വിശ്വാസ് പദ്ധതിയുടെ കാലാവധിയും 2020 ഡിസംബര്‍ 31 വരെ ധനമന്ത്രി നീട്ടിയിട്ടുണ്ട്.