കേരളം

kerala

ETV Bharat / bharat

കൊലപാതകങ്ങള്‍ക്ക് ശേഷം വികാസ് ദുബെ കാണ്‍പൂരില്‍ ഒളിവില്‍ കഴിഞ്ഞത് രണ്ടുദിവസം - Dubey arrested from Ujjain

വികാസ് ദുബെയും മറ്റ് രണ്ട് പേരും സൈക്കിളിൽ ദെഹാത്തിലെ ശിവ്‌ലിയിലെത്തി രണ്ട് ദിവസം സുഹൃത്തിന്‍റെ സ്ഥലത്ത് താമസിച്ചതായി അറസ്റ്റിലായ വികാസിന്‍റെ കൂട്ടാളി പൊലീസിനോട് പറഞ്ഞു. പിന്നീട് സംഘത്തിലെ രണ്ടുപേർ ബൈക്കിൽ ലഖ്‌നൗവിലേക്കും, ദുബെ കൂട്ടാളി അമറിനൊപ്പം ട്രക്കിൽ ഫരീദാബാദിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.

kanpur
kanpur

By

Published : Jul 9, 2020, 3:16 PM IST

ലക്നൗ: പൊലീസ് സൂപ്രണ്ട് ഉള്‍പ്പടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ശേഷം കൊടുംകുറ്റവാളി വികാസ് ദുബെ രണ്ട് ദിവസം കാണ്‍പൂരിലെ ദെഹാത്തില്‍ ഒളിവില്‍ കഴിഞ്ഞതായി പൊലീസ്. കൊലപാതകങ്ങള്‍ നടന്ന് ആറ് ദിവസത്തിന് ശേഷമാണ് പൊലീസ് സംഘം ഇയാളെ മധ്യപ്രദേശില്‍ നിന്ന് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തന്നെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ വികാസ് ദുബെയും കൂട്ടാളികളും ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്.

വികാസ് ദുബെയും മറ്റ് രണ്ട് പേരും സൈക്കിളിൽ ദെഹാത്തിലെ ശിവ്‌ലിയിലെത്തി രണ്ട് ദിവസം സുഹൃത്തിന്‍റെ സ്ഥലത്ത് താമസിച്ചതായും അറസ്റ്റിലായ വികാസിന്‍റെ കൂട്ടാളി പൊലീസിനോട് പറഞ്ഞു. പിന്നീട് സംഘത്തിലെ രണ്ടുപേർ ബൈക്കിൽ ലഖ്‌നൗവിലേക്കും, ദുബെ കൂട്ടാളി അമറിനൊപ്പം ട്രക്കിൽ ഫരീദാബാദിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.

കൊലപാതകങ്ങള്‍ക്ക് ശേഷം കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടും പ്രതികള്‍ എങ്ങനെ അതിര്‍ത്തി കടന്നുവെന്നതിനെ കുറിച്ച് കാണ്‍പൂര്‍ പൊലീസ് അന്വേഷിക്കുകയാണ്. ഉത്തർപ്രദേശിലെ ഹാമിർപൂരില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് ബുധനാഴ്ച വികാസ് ദുബെയുടെ ഏറ്റവും അടുത്ത കൂട്ടാളി അമർ ദുബെ കൊല്ലപ്പെട്ടത്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ സംഘത്തിലെ പ്രേം പ്രകാശ് പാണ്ഡെ, അതുൽ ദുബെ എന്നിവരും കൊല്ലപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details