ഡല്‍ഹി: വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ താത്കാലിക വിലക്ക്. കൊവിഡ് രോഗികളെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി. വിലക്കിനെ തുടര്‍ന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഷാര്‍ജയിലേക്ക് റിഷെഡ്യൂള്‍ ചെയ്തു. കൊവിഡ് പോസിറ്റീവായ രണ്ട് യാത്രക്കാരെ ദുബായിയില്‍ എത്തിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ ആണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് വിലക്കേര്‍പ്പെടുത്തിയത്. സെപ്തംബര്‍ 18 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ 15 ദിവസത്തേക്കാണ് വിലക്ക്. ഒക്ടോബര്‍ രണ്ട് വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ദുബായിലേക്കോ ദുബായില്‍ നിന്ന് പുറത്തേക്കോ സര്‍വീസ് നടത്താന്‍ കഴിയില്ല.
കൊവിഡ് രോഗികളുമായി യാത്ര; എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾക്ക് ദുബായിൽ വിലക്ക് - എയര്‍ ഇന്ത്യ എക്‌സ്പ്രസ്
വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ താത്കാലിക വിലക്ക്. കൊവിഡ് രോഗികളെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി. വിലക്കിനെ തുടര്‍ന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഷാര്‍ജയിലേക്ക് റിഷെഡ്യൂള്‍ ചെയ്തു
ഈ മാസം കൊവിഡ് രോഗിയെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ എത്തിച്ചതായി കണ്ടെത്തിയിരുന്നു. ഈ മാസം നാലിന് ജയ്പൂരില്‍ നിന്ന് ദുബായിലേക്ക് വന്ന യാത്രക്കാരന് കൊവിഡ് പോസിറ്റീവുമായാണ് യാത്ര ചെയ്തത്. യാത്രക്കാരന്‍റെ പേരും പാസ്‌പോര്‍ട്ട് നമ്പരും സീറ്റ് നമ്പരും ഉള്‍പ്പെടെ വ്യക്തമാക്കിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റീജണല്‍ മാനേജര്‍ക്ക് നോട്ടീസ് അയച്ചത്. കൊവിഡ് പോസിറ്റീവ് ആയ രണ്ട് വ്യക്തികളുടെ ചികിത്സാ ചിലവും സഹയാത്രികരുടെ ക്വാറന്‍റൈന്‍ ചിലവുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഹിക്കണമെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു. ഇത്തരത്തില്‍ സമാന സംഭവം ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്.