ന്യൂഡല്‍ഹി:ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗിയെ സസ്‌പെന്‍ഡ് ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് വൈസ് ചാന്‍സലറെ സസ്‌പെന്‍ഡ് ചെയ്തതായി ഉത്തരവിറക്കിയത്. ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട വീഴ്ചകളെത്തുടര്‍ന്ന് വിവാദത്തിലായ സാഹചര്യത്തിലാണ് നടപടിയെന്നാണ് വിവരം.
ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലറെ സസ്‌പെന്‍ഡ് ചെയ്തു - Yogesh Tyagi suspended
ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ആഴ്ച നടന്ന നിയമനങ്ങളുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണങ്ങൾ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ശേഷമാണ് നടപടി.
ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലറെ സസ്‌പെന്‍ഡ് ചെയ്തു
ഡല്‍ഹി സര്‍വകലാശാലയില്‍ കഴിഞ്ഞ ആഴ്ച നടന്ന നിയമനങ്ങളുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണങ്ങൾ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി വിദ്യാഭ്യാസ മന്ത്രാലയം രാഷ്ട്രപതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് ചൊവ്വാഴ്ച വൈസ് ചാന്‍സലര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് രാഷ്ട്രപതി അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വൈസ് ചാന്‍സലറെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള നടപടി.