കേരളം

kerala

ETV Bharat / bharat

ഡൽഹി സർവകലാശാല അസിസ്റ്റന്‍റ് പ്രൊഫസർ വൈദ്യുതാഘാതമേറ്റ് മരിച്ചു - മൊറാദാബാദ്

ശനിയാഴ്‌ച രാത്രിയാണ് അപകടം നടന്നത്. ഇൻവെർട്ടർ വിച്ഛേദിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൊറാദാബാദ് സ്വദേശി വികാസ് ത്യാഗിക്ക് വൈദ്യുതാഘാതമേറ്റത്

waterlogged house  assistant professor electrocuted  Buddhi Vihar colony  assistant professor  വൈദ്യുതാഘാതമേറ്റ് മരിച്ചു  ഡൽഹി സർവകലാശാല  അസിസ്റ്റന്‍റ് പ്രൊഫസർ  മൊറാദാബാദ്  Moradabad
ഡൽഹി സർവകലാശാല അസിസ്റ്റന്‍റ് പ്രൊഫസർ വൈദ്യുതാഘാതമേറ്റ് മരിച്ചു

By

Published : Jul 20, 2020, 12:32 PM IST

ലഖ്‌നൗ: ഡൽഹി സർവകലാശാല അസിസ്റ്റന്‍റ് പ്രൊഫസർ വൈദ്യുതാഘാതമേറ്റ് മരിച്ചു. മൊറാദാബാദ് സ്വദേശി വികാസ് ത്യാഗി (37)യാണ് ശനിയാഴ്‌ച രാത്രി മരിച്ചത്. ലോക്ക്‌ ഡൗണിനെ തുടർന്നാണ് ത്യാഗി മൊറാദാബാദിലെ വീട്ടിലെത്തിയത്. കനത്ത മഴയെത്തുടർന്ന് ത്യാഗിയുടെ വീടിന് താഴെയുള്ള നിലയിൽ വെള്ളം കയറിയിരുന്നു. ഇൻവെർട്ടർ വിച്ഛേദിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാസ്‌കരാചാര്യ കോളജ് ഓഫ് അപ്ലൈഡ് സയൻസസിലെ ഭൗതികശാസ്ത്ര വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറായിരുന്നു വികാസ് ത്യാഗി. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ബുദ്ധ വിഹാർ കോളനിയിലെ മുഴുവൻ വീടുകളിലും കനത്ത മഴയെത്തുടർന്ന് വെള്ളം കയറി. അധികൃതർക്ക് ആവർത്തിച്ച് പരാതികൾ നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും അവർ കൃത്യസമയത്ത് പ്രവർത്തിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നും ത്യാഗിയുടെ ബന്ധു പറഞ്ഞു. സംഭവത്തിന് ശേഷം അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. വീടുകളിൽ നിന്ന് വെള്ളം മാറ്റാനുള്ള പ്രവർത്തനങ്ങൾക്കായി മുനിസിപ്പൽ ഉദ്യോഗസ്ഥർ തൊഴിലാളികളെ നിയോഗിച്ചു.

ABOUT THE AUTHOR

...view details