കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ കൊവിഡ് വാക്‌സിന്‍റെ ഡ്രൈ റണ്ണിനുള്ള ഒരുക്കങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി വിലയിരുത്തി - വാക്‌സിന്‍റെ ഡ്രൈ റണ്‍

ഡൽഹി സർക്കാർ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ വീഡിയോ കോണ്‍ഫറൻസിലൂടെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പങ്കെടുത്തു

കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ  Harsh Vardhan  വാക്‌സിന്‍റെ ഡ്രൈ റണ്‍  dry-run for coronavirus vaccine in Delhi
ഡൽഹിയിൽ വാക്‌സിന്‍റെ ഡ്രൈ റണ്ണിനുള്ള ഒരുക്കങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി വിലയിരുത്തി

By

Published : Jan 1, 2021, 4:23 PM IST

ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് വാക്‌സിന്‍ നൽകുന്നതിനുള്ള ഡ്രൈ റണ്ണിനുള്ള ഒരുക്കങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ വിലയിരുത്തി. ഡൽഹി സർക്കാർ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ വീഡിയോ കോണ്‍ഫറൻസിലൂടെ അദ്ദേഹം പങ്കെടുത്തു. ജനുവരി രണ്ടിനാണ് വാക്‌സിൻ കുത്തിവെപ്പിന്‍റെ ട്രയൽ റണ്‍. വാക്‌സിനേഷന്‍റെ നടപടിക്രമങ്ങൾ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്ക് സമാനമാണെന്ന് മന്ത്രി പറഞ്ഞു.

ദേശീയ തലത്തിൽ രണ്ടായിരത്തിലധികം പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. 700 ലധികം ജില്ലകളിൽ സംസ്ഥാന- ജില്ലാതലത്തിൽ പരിശീലനം നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാക്‌സിനേഷനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഈ മോക്ക് ഡ്രില്ലിൽ ഉൾപ്പെടുത്തും. വാക്‌സിന്‍റെ സംഭരണം, കുത്തിവെപ്പ് തുടങ്ങിയവക്ക് ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ എത്രമാത്രം തൃപ്‌തികരമാണെന്ന് ട്രയലിലൂടെ ഉറപ്പാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details