ഭുവനേശ്വർ : 4.5 കോടി രൂപ വിലവരുന്ന നാല് കിലോഗ്രാം ബ്രൗൺ ഷുഗർ ഒഡീഷ പൊലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഡയറക്ടർ ജനറൽ അഭയ് പറഞ്ഞു. ബാലസോർ സ്വാദേശികളായ ദെബാഷിഷ് ബെഹേര, ഷെയ്ഖ് കൈസർ അലി, പ്രഭിമാർ കുമാർ സിംഗ് എന്നിവരാണ് അറസ്റ്റിലായത്.
ഒഡീഷയിൽ 4.5 കോടി രൂപ വിലവരുന്ന നാല് കിലോഗ്രാം ബ്രൗൺ ഷുഗർ പിടികൂടി - ബ്രൗൺ ഷുഗർ
സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഡയറക്ടർ ജനറൽ അഭയ് പറഞ്ഞു. ബാലസോർ സ്വാദേശികളായ ദെബാഷിഷ് ബെഹേര, ഷെയ്ഖ് കൈസർ അലി, പ്രഭിമാർ കുമാർ സിംഗ് എന്നിവരാണ് അറസ്റ്റിലായത്.
ഒഡീഷയിൽ 4.5 കോടി രൂപ വിലവരുന്ന നാല് കിലോഗ്രാം ബ്രൗൺ ഷുഗർ പിടികൂടി
സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥർ ഈ വർഷം 12.25 കിലോഗ്രാം ബ്രൗൺ ഷുഗറാണ് പിടിച്ചെടുത്തിട്ടുള്ളത്. ഈ വർഷം ഇതുവരെ 39 മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആറ് വർഷത്തിനിടെ ഒഡീഷ പൊലീസ് നടത്തിയ റെയ്‌ഡിൽ ഈ വർഷമാണ് ഏറ്റവുംകൂടുതൽ ബ്രൗൺ ഷുഗർ പിടികൂടിയിട്ടുള്ളത്.