മൂംബൈ:മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ നിന്നും നിരോധിത മയക്ക് മരുന്നായ മെഫഡ്രോൺ പിടിച്ചെടുത്തു. 20 കോടി രൂപ വിലവരുന്ന 20 കിലോ മയക്ക് മരുന്നാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പൂനെ ജില്ലാ ആസ്ഥാനത്ത് നിന്ന് 45 കിലോമീറ്റർ അകലെയുള്ള ചകൻ -ശിക്രാപൂർ റോഡിലെ ഷെൽ പിമ്പാൽഗാവ് ഗ്രാമത്തിനടുത്ത് നിന്നാണ് മയക്ക് മരുന്ന് പിടികൂടിയത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് പിംപ്രി ചിഞ്ച്‌വാഡ് പൊലീസ് കമ്മിഷണർ പറഞ്ഞു.