ലക്നൗ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ ഒരു കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അന്തർസംസ്ഥാന മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിൽ പെട്ടവരാണ് ഇവരെന്ന് സംശയിക്കുന്നതായി സർക്കിൾ ഓഫീസർ പ്രദീപ് സിംഗ് പറഞ്ഞു.
ഉത്തർപ്രദേശിൽ മയക്കുമരുന്ന് വേട്ട; മൂന്ന് പേർ അറസ്റ്റിൽ - മയക്കുമരുന്ന്
അറസ്റ്റിലായ മൂന്ന് പേർ അന്തർസംസ്ഥാന മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിൽ പെട്ടവരാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു
ഉത്തർപ്രദേശിൽ നിന്നും ഒരു കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു
രഹസ്യ വിവരത്തെ തുടർന്നാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് തടഞ്ഞത്. നാല് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പൊലീസിനെ കണ്ടതോടെ ഒരാൾ ഓടി രക്ഷപ്പെട്ടു. മയക്കുമരുന്ന് കണ്ടെത്തിയ പൊലീസ് മറ്റ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.