മുംബൈ:മുംബൈ പോലീസിന്‍റ ഘട്ട്കോപ്പർ യൂണിറ്റ് 33 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടി. 66,000 മയക്കുമരുന്ന് ഗുളികകളാണ് പൊലീസ് പിടികൂടിയത്. രണ്ട് പേര്‍ അറസ്റ്റിലായി. മുംബൈയിലെ ഗോവണ്ടി പ്രദേശത്ത് ശിവാജി നഗര്‍ നിവാസികളായ ഷാരൂഖ് റാഷിദ് ഷെയ്ക്ക്, അബ്ദുല്ല മൊയിൻ ഷെയ്ക്ക് എന്നിവരാണ് പിടിയിലായത്.
മുംബൈയില്‍ 33 ലക്ഷത്തിന്‍റെ മയക്കുമരുന്ന് പിടികൂടി - മയക്കുമരുന്ന് പിടികൂടി
66,000 മയക്കുമരുന്ന് ഗുളികകളാണ് പൊലീസ് പിടികൂടിയത്

drugs seized Mumbai
ഇവരില്‍ നിന്നും നൈട്രാവെറ്റ് 10 ബ്രാൻഡിന്‍റെ 66,000 ഗുളികകൾ കണ്ടെടുത്തിട്ടുണ്ട്. ഉറക്ക തകരാറിനും ഉത്കണ്ഠയ്ക്കും ചികിത്സിക്കുന്നതിനായി പ്രധാനമായും നിർദ്ദേശിച്ചിട്ടുള്ള ഗുളികകളാണിവ. ഇവ മയക്കുമരുന്നായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ഡോക്ടറുടെ കുറിപ്പില്ലാതെ ഈ ഗുളികകള്‍ ലഭിക്കില്ല. കുറിപ്പടിയില്ലാതെ ഗുളിക കയ്യില്‍ വെക്കുുന്നതും നിയമപ്രകാരം കുറ്റകരമാണ്.