കര്‍ണാടകയില്‍ 15 ലക്ഷം വിലമതിക്കുന്ന ലഹരിമരുന്നുകള്‍ പിടികൂടി - crime news
മണിപ്പാലില്‍ നിന്നാണ് 462 എംഡിഎംഎ മരുന്നുകളും 15 ഗ്രാം കഞ്ചാവും പൊലീസ് പിടികൂടി
കര്‍ണാടകയില്‍ 15 ലക്ഷം വിലമതിക്കുന്ന ലഹരിമരുന്നുകള്‍ പിടികൂടി
ബെംഗളൂരു: കര്‍ണാടകയില്‍ 15 ലക്ഷം വിലമതിക്കുന്ന ലഹരിമരുന്നുകള്‍ പിടികൂടി. 462 എംഡിഎംഎ(മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) മരുന്നുകളും 15 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. മണിപ്പാലിലാണ് എഎസ്‌പി കുമാര്‍ ചന്ദ്രയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ലഹരിമരുന്ന് കണ്ടെടുത്തത്. കഴിഞ്ഞ രണ്ട് മാസത്തിനിടെയുള്ള അഞ്ചാമത് റെയ്‌ഡാണിത്. വ്യാഴാഴ്‌ച രഹസ്യ വിവരം ലഭിച്ചതിനെതുടര്‍ന്ന് പൊലീസ് സംഘം മയക്കുമരുന്ന് സൂക്ഷിച്ച സ്ഥലത്തെത്തുകയായിരുന്നു.