ബെംഗളൂരു:കന്നട സിനിമ മേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് മാഫിയയിൽ ബന്ധപ്പെട്ടവരെ കണ്ടെത്താൻ അന്വേഷണം വിപുലീകരിച്ച് സിസിബി പൊലീസ്. മയക്കുമരുന്ന് ഉപയോഗിച്ച രണ്ട് പ്രതികളെ സഞ്ജയ് നഗർ പൊലീസ് അറസ്റ്റ് ചെയ്തു.
കർണാടക മയക്ക് മരുന്ന് കേസിൽ രണ്ട് പേർ അറസ്റ്റിൽ - Drugs allegation
സഞ്ജയ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കാറിലിരുന്ന് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
കർണാടക മയക്ക് മരുന്ന് കേസിൽ രണ്ട് പേർ അറസ്റ്റിൽ
സഞ്ജയ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കാറിലിരുന്ന് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. വരുൺ, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവർ മയക്കുമരുന്ന് വിതരണം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായവർക്ക് മയക്കുമരുന്ന് മാഫിയയിൽ കുടുങ്ങിയ കന്നട താരങ്ങളുമായി ബന്ധമുണ്ടോ എന്നറിയാൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.