പനാജി:സംസ്ഥാനത്ത് ലഹരിവസ്തു വിപണനത്തിനെതിരെ പൊലീസ് നടത്തിയ ശക്തമായ ഇടപെടലുകൾ മൂലം വീടുകൾ കേന്ദ്രീകരിച്ച് രഹസ്യ വിപണി നടക്കുന്നുവെന്ന് ഗോവ പൊലീസ്.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഗോവ പൊലീസ് സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു ഇൻസ്പെക്ടർ ജനറൽ ജസ്പാൽ സിംഗ്. ഗോവയിലെ മയക്കുമരുന്ന് ഭീഷണിയെ തുരത്തിയാൽ നിലവാരമുള്ള വിനോദ സഞ്ചാരികളെ സംസ്ഥാനത്തിന് ആകർഷിക്കാൻ കഴിയും. അവർക്ക് സംസ്ഥാനത്തെ അനേകം ടൂറിസ്റ്റ് ഓഫറുകൾ ആസ്വദിക്കാനും സ്വീകരിക്കാനും സാധിക്കുമെന്ന് ജസ്പാൽ സിംഗ് പറഞ്ഞു.
ഗോവയിൽ വീടുകൾ കേന്ദ്രീകരിച്ച് ലഹരി വ്യാപാരമെന്ന് കണ്ടെത്തൽ - ഗോവ ലഹരി
ഗോവയിലെ മയക്കുമരുന്ന് ഭീഷണിയെ തുരത്തിയാൽ നിലവാരമുള്ള വിനോദ സഞ്ചാരികളെ സംസ്ഥാനത്തിന് ആകർഷിക്കാൻ കഴിയുമെന്ന് ഗോവ പൊലീസ്
Goa
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒരു ഡസനിലധികം റെയ്ഡുകളാണ് നടന്നത്. പ്രത്യേകിച്ചും ഗോവയിലെ ടൂറിസ്റ്റ് തീരദേശ ഗ്രാമങ്ങളിലെ വാടക വീടുകളിൽ. ഇവിടെ നിയന്ത്രിതമായ പരിതസ്ഥിതിയിൽ പോലും അനേകം മരിജ്വാന ചെടികൾ രഹസ്യമായി വളർത്തുന്നത് കണ്ടെത്തി. ഇതിന്റെ ഭാഗമായി റഷ്യൻ പൗരന്മാർ ഉൾപ്പെടെയുള്ള വിദേശികളെയും അറസ്റ്റ് ചെയ്തു.
ഗോവയെന്നാൽ മയക്കുമരുന്ന്, നൃത്തം, ബീച്ചുകൾ എന്നിവയല്ല. മനോഹരമായ ബീച്ചുകളും അവിസ്മരണീയമായ വാസ്തുവിദ്യയും സാംസ്കാരികമായി അതി സമ്പന്നവുമാണ് ഗോവയെന്നും സിംഗ് കൂട്ടിച്ചേർത്തു.