മയക്കുമരുന്ന് കടത്ത്: ടെലിവിഷൻ താരമുൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ - രണ്ടു പേർ അറസ്റ്റിൽ
പ്രീതിക ചൗഹാൻ, ഫൈസൽ എന്നിവരെ നവംബർ എട്ട് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
മയക്കുമരുന്ന് കടത്ത്: ടെലിവിഷൻ താരമുൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ
മുംബൈ: വെർസോവയിലെ മഷിമാറിൽ നിന്ന് മയക്കുമരുന്ന് കടത്തിയതിന് ടെലിവിഷൻ താരമുൾപ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്തു. നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ മുംബൈ സോണൽ യൂണിറ്റ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ടെലിവിഷൻ താരം പ്രീതിക ചൗഹാൻ, ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും നവംബർ എട്ട് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.