ബെംഗളുരു: മയക്കുമരുന്ന് ഇടപാടുകൾ സംബന്ധിച്ച കേസിൽ ബിനീഷ് കോടിയേരിയുടെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് അഞ്ച് മണിയോടെയാണ് കസ്റ്റഡി കാലാവധി അവസാനിക്കുക. കേസിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിനീഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ചോദ്യം ചെയ്യലിനിടെ നടുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ഇന്ന് രാവിലെയും ഇഡി ബിനീഷിനെ ചോദ്യം ചെയ്യുന്നുണ്ട്.
ബിനീഷ് കോടിയേരിയുടെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും - കോടതിയിൽ ഹാജരാക്കും
ബിനീഷിന്‍റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെടുമെന്ന് റിപ്പോർട്ടുകളുണ്ട്.
ബിനീഷ് കോടിയേരിയുടെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ബിനീഷിന്‍റെ കസ്റ്റഡി കാലാവധി നീട്ടാൻ ഇഡി കോടതിയിൽ ആവശ്യപ്പെടുമെന്ന് റിപ്പോർട്ടുകളുണ്ട്. ആശുപത്രിയിൽ രണ്ടര മണിക്കൂർ ചികിത്സക്ക് ശേഷം വിൽത്സൺ ഗാർഡൻ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. ബിനീഷിന്‍റെ ആരോഗ്യ സ്ഥിതി തൃപ്‌തികരമാണെന്ന് ഡോക്‌ടർന്മാർ പറഞ്ഞു. ലഹരിക്കേസിൽ അറസ്റ്റിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപുമായി ബിനീഷിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നാണ് ഉയരുന്ന ആരോപണം.