മുംബൈ:പൂനൈയില്‍ നടന്ന കൊറേഗാവ്-ഭീമ അക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി നേതാവും എം.എല്‍.എയുമായ ധനഞ്ജയ് മുണ്ടെ. മഹാരാഷട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് ഇക്കാര്യം കാണിച്ച് അദ്ദേഹം കത്ത് നല്‍കി. ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അകാഡയുടെ ഭാഗമാണ് ധനഞ്ജയ് മുണ്ടേ. രത്ന നഗരിയിലെ നാനാര്‍ റിഫൈനറി കേസ്, ആരേ മെട്രോകാര്‍ ഷേഡ് കേസ് തുടങ്ങിയ കേസുകള്‍ പിന്‍വലിക്കണമെന്ന് കഴിഞ്ഞ ദിവസം ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടിരുന്നു.
കൊറേഗാവ്-ഭീമ കേസുകള്‍ പിന്‍വലിക്കണമെന്ന് ധനഞ്ജയ് മുണ്ടെ
മഹാരാഷട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് ഇക്കാര്യം കാണിച്ച് അദ്ദേഹം കത്ത് നല്‍കി. രത്ന നഗരിയിലെ നാനാര്‍ റിഫൈനറി കേസ്, ആരേ മെട്രോകാര്‍ ഷേഡ് കേസ് തുടങ്ങിയ കേസുകള്‍ പിന്‍വലിക്കണമെന്ന് കഴിഞ്ഞ ദിവസം ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടിരുന്നു
2018 ജനുവരിയിലാണ് കൊറഗാവ്-ഭീമ ഗ്രാമത്തില്‍ അക്രമമുണ്ടായത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി പെഷ്വാകൾ നടത്തിയ യുദ്ധത്തിന്റെ 200-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രകോപന പരമായി ചിലർ സംസാരിച്ചതാണ് അക്രമത്തിന് തുടക്കമിട്ടതെന്നാണ് പൊലീസ് പറയുന്നത്. ഇതേ തുടർന്ന് ബി.ജെ.പി. സർക്കാർ ഒട്ടേറെ പേർക്കെതിരേ കേസെടുത്തിരുന്നു. ഇതിൽ ചിലരെ പിന്നീട് നക്‌സലുകളുമായുള്ള ബന്ധം ആരോപിച്ച് യു.എ.പി.എ. വകുപ്പ് ചുമത്തി വിചാരണ ചെയ്യുകയുമുണ്ടായി. ഇത് കള്ളക്കേസാണെന്നും ഈ കേസുകൾ പിൻവലിക്കണമെന്നുമാണ് ധനഞ്ജയ് മുണ്ടെ മുഖ്യമന്ത്രിക്ക് എഴുതിയിരിക്കുന്നത്.