ദലൈലാമയുടെ വസതിക്ക് സമീപം ഡ്രോണ്‍ കണ്ടെത്തി - Dharamshala Drone news
ഡ്രോണ്‍ ഓപ്പറേറ്ററായ അമേരിക്കന്‍ സ്വദേശി ജോഷ് ഇഗ്‌നാഷ്യോ കാരവെല്ലയെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഷിംല: ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമയുടെ വസതിക്ക് മുന്നില്‍ ഡ്രോണ്‍ കണ്ടെത്തി. ടിബറ്റന്‍ ആരാധനാലയത്തിന്‍റെയും സമീപപ്രദേശങ്ങളുടെയും ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഡ്രോണ്‍ കണ്ടെത്തിയത്. ഡ്രോണ്‍ നിരോധിത മേഖലയാണിത്.വിവരം അറിഞ്ഞ ഉടന്‍ തന്നെ മക്‌ലിയോഗഞ്ച് പൊലീസ് സ്ഥലത്തെത്തുകയും ഡ്രോണ്‍ പിടിച്ചെടുക്കുകയും ചെയ്‌തു. വിദഗ്‌ധ പരിശോധനകൾക്കായി ഡ്രോണ്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഡ്രോണ്‍ ഓപ്പറേറ്ററായ അമേരിക്കന്‍ സ്വദേശി ജോഷ് ഇഗ്‌നാഷ്യോ കാരവെല്ലയെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തു.