കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദർശനം നടത്തുന്നവർക്കുള്ള വസ്ത്രധാരണ രീതി പ്രഖ്യാപിച്ചു - denied to wear western dress
ക്ഷേത്ര ദര്‍ശനം നടത്തണമെങ്കില്‍ സ്‌ത്രീകള്‍ സാരിയും പുരുഷന്മാര്‍ ദോത്തിയും കുര്‍ത്തയും ധരിക്കണം.
ലക്‌നൗ: കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദർശനം നടത്തുന്നവർക്കുള്ള വസ്ത്രധാരണ രീതി പ്രഖ്യാപിച്ചു. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് ഇന്ത്യയുടെ പാരമ്പര്യ വസ്‌ത്രങ്ങള്‍ ധരിക്കണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്ര ദര്‍ശനം നടത്തണമെങ്കില്‍ സ്‌ത്രീകള്‍ സാരിയും പുരുഷന്മാര്‍ ദോത്തിയും കുര്‍ത്തയും ധരിക്കണം. ജീന്‍സ്, ഷര്‍ട്ട്, പാന്‍റ് എന്നിവ ധരിച്ചുവരുന്നവരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കില്ല. ഇവർ പുറത്ത് നിന്ന് ദർശനം നടത്തണം. ഉടന്‍ തന്നെ നിയമം നടപ്പിലാക്കുമെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.