കേരളം

kerala

ETV Bharat / bharat

ഇന്ത്യയുടെ മിസൈല്‍മാന്‍ ഓര്‍മയായിട്ട് അഞ്ച് വര്‍ഷം - ഇന്ത്യ

ഇന്ത്യയുടെ 11-ാമത് രാഷ്‌ട്രപതിയായിരുന്നു എപിജെ അബ്‌ദുല്‍ കലാം

former President Dr APJ Abdul Kalam  Kalam death anniversary  ISRO  Tributes to Dr APJ Abdul Kalam  Home Minister Amit Shah  J P Nadda  ഇന്ത്യയുടെ മിസൈല്‍ മാന്‍ ഓര്‍മ്മയായിട്ട് അഞ്ച് വര്‍ഷം  ആദരാഞ്ജലി അര്‍പ്പിച്ച് അമിത്‌ ഷാ  അമിത്‌ ഷാ  ഇന്ത്യ  എപിജെ അബ്‌ദുള്‍ കലാം
ഇന്ത്യയുടെ മിസൈല്‍ മാന്‍ ഓര്‍മ്മയായിട്ട് അഞ്ച് വര്‍ഷം; ആദരാഞ്ജലി അര്‍പ്പിച്ച് അമിത്‌ ഷാ

By

Published : Jul 27, 2020, 11:35 AM IST

ന്യൂഡല്‍ഹി:ഇന്ത്യയുടെ മിസല്‍മാനും മുന്‍ രാഷ്ട്രപതിയുമായ ഡോ. എപിജെ അബ്‌ദുല്‍ കലാമിന്‍റെ അഞ്ചാമത് ചരമവാര്‍ഷികത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ. ശാസ്‌ത്രം മുതല്‍ രാഷ്ട്രീയം വരെയുള്ള നിരവധി മേഖലകളില്‍ അബ്ദുല്‍ കലാം മായാത്ത അടയാളങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്. ബുദ്ധിയുടെയും ജ്ഞാനത്തിന്‍റെയും ലാളിത്യത്തിന്‍റെയും പ്രതീകമായ ജനകീയനായ രാഷ്ട്രപതി ഡോ. എപിജെ അബ്ദുല്‍ കലാമിന് ആദരാഞ്ജലികൾ അര്‍പ്പിക്കുന്നുവെന്ന്‌ അമിത്‌ ഷാ ട്വീറ്റ് ചെയ്‌തു.

വിജ്ഞാനത്തിനായുള്ള അദ്ദേഹത്തിന്‍റെ അന്വേഷണം സ്വയം പര്യാപ്‌തമായ ഇന്ത്യയെന്ന ആശയത്തിന് പ്രചോദനമാണെന്നും അമിത്‌ ഷാ പറഞ്ഞു. ഇന്ത്യയുടെ രണ്ട് പ്രധാന ഗവേഷണ സ്ഥാപനങ്ങളായ ഡിആര്‍ഡിഒയിലും ഐഎസ്‌ആര്‍ഒലും അദ്ദേഹം സേവനമനുഷ്‌ഠിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്‍റെയും, ലോഞ്ചിങ്‌ വെഹിക്കിളിന്‍റെയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. പൊക്രാനിൽ നടന്ന രണ്ടാം അണുവായുധ പരീക്ഷണത്തിലും അദ്ദേഹത്തിന്‍റ്‌ പങ്ക് വലുതായിരുന്നു. അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ക്ക് രാജ്യം അദ്ദേഹത്തിന്‌ പരമോന്നത ബഹുമതിയായ ഭാരത്‌രത്‌ന നല്‍കി ആദരിച്ചു.

ABOUT THE AUTHOR

...view details