ന്യൂഡൽഹി: വരാനിരിക്കുന്ന ഉത്സവ സീസണിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. നവരാത്രി, ദസറ, ദീപാവലി എന്നിവ ആഘോഷിക്കാൻ രാജ്യം ഒരുങ്ങുന്നതിനിടെയാണ് പ്രഖ്യാപനം. സൺഡേ സാംവാദ് പരിപാടിയിലാണ് ഡോ. ഹർഷ വർധൻ ഇക്കാര്യം പറഞ്ഞത്. ആരാധനക്കായി നേരിട്ട് പോകണമെന്ന് ഒരു ദൈവവും പറഞ്ഞിട്ടില്ലെന്നും ദൈവത്തെ ശുദ്ധമായ ഹൃദയത്തോടെ പ്രാർഥിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വിശ്വാസമനുസരിച്ച് ആളുകൾക്ക് പൂജ പന്തലുകളിലേക്ക് പോകണമെങ്കിൽ സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക്കുകൾ ധരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഉത്സവ സീസണിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി - people
ആരാധനക്കായി നേരിട്ട് പോകണമെന്ന് ഒരു ദൈവവും പറഞ്ഞിട്ടില്ലെന്നും ദൈവത്തെ ശുദ്ധമായ ഹൃദയത്തോടെ പ്രാർഥിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു
ഉത്സവ സീസണിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
കഴിഞ്ഞ 24 മണിക്കൂറിനിടെ 74,383 പോസിറ്റീവ് കേസുകളും 918 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 70 ലക്ഷം കവിഞ്ഞു. 8,67,496 സജീവ കേസുകളുൾപ്പെടെ 70,53,807 പോസിറ്റീവ് കേസുകളാണ് ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത്. 60,77,977 പേര്‍ രോഗമുക്തരായി.