ഡെറാഡൂൺ: 50 മീറ്റർ നീളമുള്ള മിനിയേച്ചർ പെയിന്‍റിങ് നിർമ്മിച്ച് ഡെറാഡൂണിൽ നിന്നുള്ള ആർടിസ്റ്റ്. പെയിന്‍റിങ് ജമ്മു വിമാനത്താവളത്തിൽ പ്രദർശിപ്പിക്കും. ഡെറാഡൂണിലെ മഥുരാവാല സ്വദേശിയായ അൻഷു മോഹൻ പഹാദി മിനിയേച്ചർ പെയിന്‍റിങ് നിർമിച്ചത് പതിനഞ്ചാം നൂറ്റാണ്ടിലെ സംസ്കൃത ക്ലാസിക് രസമഞ്ജരി സീരീസിന്‍റെ ഭാഗമാണ് കലാസൃഷ്‌ടി. സംസ്കൃത കവി ഭാനുദത്തയുടെ കൃതിയാണ് രസാമഞ്ജരി. ജമ്മു കശ്മീരിലെ ബഷോളി എന്നറിയപ്പെടുന്ന സ്കൂളുമായി ബന്ധപ്പെട്ടതാണ് ഈ പെയിന്‍റിങ്. ഇത് പൂർത്തിയാക്കാൻ തനിക്ക് ഏകദേശം രണ്ട് മാസമെടുത്തു. പെയിന്‍റിങിനായി ക്യാൻവാസും അക്രിലിക് നിറങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്.
ജമ്മു വിമാനത്താവളത്തില്‍ ഡെറാഡൂണ്‍ സ്വദേശിയുടെ പെയിന്‍റിങ് പ്രദര്‍ശിപ്പിക്കും - മിനിയേച്ചർ പെയിന്‍റിങ്
പതിനഞ്ചാം നൂറ്റാണ്ടിലെ സംസ്കൃത ക്ലാസിക് രസമഞ്ജരി സീരീസിന്‍റെ ഭാഗമാണ് കലാസൃഷ്‌ടി. സംസ്കൃത കവി ഭാനുദത്തയുടെ കൃതിയാണ് രസാമഞ്ജരി. ജമ്മു കശ്മീരിലെ ബഷോളി എന്നറിയപ്പെടുന്ന സ്കൂളുമായി ബന്ധപ്പെട്ടതാണ് ഈ പെയിന്‍റിങ്.
ഒരു സംഘടനയാണ് 25, 23 അടി പെയിന്‍റിങ് നിർമ്മിക്കാനുള്ള ചുമതല തന്നെ ഏൽപ്പിച്ചതെന്നും ചിത്രകാരൻ അൻഷു മോഹൻ പറഞ്ഞു. മിനിയേച്ചർ പെയിന്‍റിങ് പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും എല്ലാവരും ഫൈൻ ആർട്സിനെക്കുറിച്ച് വായിക്കുന്നുണ്ടെങ്കിലും അത് വരും തലമുറകൾ പ്രായോഗികമായി നടപ്പാക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
നേരത്തെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ), ഭാരത് ഭവൻ, കാൻഗ്ര മ്യൂസിയം എന്നിവയ്ക്കായി മോഹൻ വിവിധ പദ്ധതികൾ ചെയ്തിട്ടുണ്ട്. പരമ്പരാഗത ശൈലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വിഭാഗമാണ് മിനിയേച്ചർ പെയിന്‍റിങ്.