നാഗ്‌പൂര്‍:ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി 'ആള്‍ക്കൂട്ടക്കൊലപാതകം' എന്ന പദം ഉപയോഗിക്കരുതെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. ആള്‍ക്കൂട്ടകൊലപാതകം എന്ന പദം പാശ്ചാത്യ നിര്‍മിതിയാണ്. അത് ഇവിടെ ഉപയോഗിക്കുന്നത് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. വിജയദശമിയോടനുബന്ധിച്ച് ആര്‍.എസ്.എസ് മഹാരാഷ്ട്രയിലെ നാഗ്‌പൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആള്‍ക്കൂട്ടക്കൊലപാതകം എന്ന വാക്ക് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നത്: മോഹന്‍ ഭഗവത് 'ലിഞ്ചിങ്' എന്ന വാക്ക് ഇന്ത്യൻ ധാർമ്മികതയിൽ നിന്നല്ല, മറിച്ച് ഒരു പ്രത്യേക മതഗ്രന്ഥത്തിലെ കഥയില്‍ നിന്നാണ്. അത്തരം നിബന്ധനകൾ ഇന്ത്യക്കാർക്ക് മേൽ അടിച്ചേൽപ്പിക്കരുത്. ചില സാമൂഹ്യ അതിക്രമങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളെ 'ലിഞ്ചിങ്' എന്ന് മുദ്ര കുത്തുന്നത് യഥാർത്ഥത്തിൽ നമ്മുടെ രാജ്യത്തെയും ഹിന്ദു സമൂഹത്തെയും അപകീർത്തിപ്പെടുത്തുന്നതിനും ചില സമുദായങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്നതിനുമാണ് കാരണമാകുന്നത്. ഐക്യം സൃഷ്ടിക്കണമെന്നും എല്ലാവരും നിയമത്തിന്‍റെ പരിധിക്കുള്ളിൽ ജീവിക്കണമെന്നും ഭാഗവത് പറഞ്ഞു. രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാനുള്ള നിയമം കര്‍ശനമായി നടപ്പാക്കണം.
പുറത്തു നിന്നുള്ള ശത്രുക്കളെ ഒരുകാലത്ത് എതിരിട്ട രീതിയിലാവരുത് രാജ്യത്തിനകത്ത് നിന്നുള്ളവരെ നേരിടേണ്ടത്. അതിനായി ചര്‍ച്ചയും സംവാദവും ആവശ്യമാണ്. അതാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ രീതി. ഇന്നത്തെ സാഹചര്യത്തില്‍, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള സൗഹാര്‍ദ്ദത്തിനും ഐക്യത്തിനും സഹകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. രാജ്യം ശക്തവും ഊര്‍ജ്ജസ്വലമായിരിക്കാന്‍ ചില നിക്ഷിപ്ത താൽപര്യക്കാര്‍ ആഗ്രഹിക്കുന്നില്ല. ഇത്തരക്കാരെ നമ്മള്‍ തിരിച്ചറിയണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും പ്രശംസിച്ചു. ഇന്ത്യയുടെ അതിർത്തികൾ മുമ്പത്തേക്കാൾ സുരക്ഷിതമാണെന്നും തീരദേശ സുരക്ഷയിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കര അതിർത്തികളിലെ കാവൽക്കാരുടെയും ചെക്ക് പോസ്റ്റുകളുടെയും എണ്ണവും സമുദ്ര അതിർത്തിയിലെ നിരീക്ഷണവും പ്രത്യേകിച്ച് ദ്വീപുകളിലെ നിരീക്ഷണവും വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.