ന്യൂഡൽഹി:പ്രധാനമന്ത്രിയുടെ സന്ദേശപ്രകാരം മെഴുകുതിരികളോ വിളക്കോ കത്തിക്കുന്നതിനുമുമ്പ് ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ്.
ഞായറാഴ്ച വിളക്കുകൾ കത്തിക്കുന്നതിന് മുമ്പ് ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് വെളിച്ചം തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു
സർക്കാർ
കൊവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടുന്നതിന്‍റെ ഭാഗമായി ഏപ്രിൽ 5ന് രാത്രി 9 മണിക്ക് വീടുകളില്‍ വെളിച്ചം തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. മെഴുകുതിരികളോ വിളക്കുകളോ കത്തിക്കുന്നതിന് മുമ്പ് മദ്യം അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പിഐബി പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ കെഎസ് ധത്വാലിയ അറിയിച്ചു. തീ പടരാനും പൊള്ളലേൽക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.