ഭോപ്പാൽ: കുടിയേറ്റക്കാർക്ക് ബസ് ഏര്‍പ്പെടുത്തുന്നതിനെ ചൊല്ലി കോൺഗ്രസും ഉത്തര്‍പ്രദേശ് സർക്കാരും തമ്മിൽ വാക്കുതർക്കം തുടരുന്നു. തൊഴിലാളികളെ ചൊല്ലി ഏറ്റവും മോശമായ രാഷ്ട്രീയം കളിക്കരുതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയോട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
തൊഴിലാളികളെ എങ്ങനെ സഹായിക്കാമെന്നതിനെക്കുറിച്ച് മനസിലാക്കാൻ മധ്യപ്രദേശ് സന്ദർശിക്കാനും അദ്ദേഹം പ്രിയങ്കാ ഗാന്ധിയോട് ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തെക്കുറിച്ചുള്ള ചൗഹാന്‍റെ അവകാശവാദത്തെ "തമാശയെന്നും കെട്ടുണക്കിന് കള്ളത്തരങ്ങളെന്നും" മുതിർന്ന കോൺഗ്രസ് നേതാവ് കമൽ നാഥ് വിശേഷിപ്പിച്ചു.
ചൊവ്വാഴ്ച അർദ്ധരാത്രി നിരവധി ട്വീറ്റുകൾ പോസ്റ്റ് ചെയ്ത ചൗഹാൻ, കുടിയേറ്റ തൊഴിലാളികൾക്ക് യാത്രാമാർഗത്തിൽ വളരെ ഫലപ്രദമായ ക്രമീകരണങ്ങൾ തന്‍റെ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ടു.
നിങ്ങൾക്ക് തൊഴിലാളികളെ സഹായിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, മധ്യപ്രദേശിലേക്ക് വരൂ. ഞങ്ങളുടെ ക്രമീകരണങ്ങൾ കാണുകയും പഠിക്കുകയും ചെയ്യുക, ഇത് നിങ്ങൾക്ക് സഹായകമാകും. മധ്യപ്രദേശിൽ പട്ടിണിയോ, നടക്കുന്ന തൊഴിലാളികളെയോ നിങ്ങൾക്ക് കാണാൻ സാധിക്കില്ലെന്നും ഞങ്ങൾക്ക് ഫലപ്രദമായ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്നും ചൗഹാൻ ട്വീറ്റ് ചെയ്തു.