അമരാവതി: കെമിക്കല്‍ പ്ലാന്‍റിൽ വാതക ചോര്‍ച്ചയുണ്ടായ സംഭവത്തില്‍ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിശാഖപട്ടണം പൊലീസ് കമ്മിഷണർ ആർ.കെ മീണ. വാതക ചോർച്ചയുണ്ടായതിന്‍റെ രണ്ട് കിലോമീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചത് മുൻകരുതല്‍ നടപടിയുടെ ഭാഗമായാണ്. ഈ പരിധിക്കപ്പുറത്തുള്ള ആളുകളെ ഒഴിപ്പിക്കേണ്ടതില്ലെന്നും ആളുകൾ റോഡിൽ ഇറങ്ങരുതെന്നും പൊലീസ് കമ്മിഷണർ പറഞ്ഞു. വാതക ചോർച്ച സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ഇത് വിശ്വസിക്കരുതെന്നും ആർ.കെ മീണ ജനങ്ങളോട് അഭ്യർഥിച്ചു.
വിശാഖപട്ടണം വാതക ചോര്‍ച്ച; ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് പൊലീസ് കമ്മിഷണർ - വിശാഖപട്ടണം പൊലീസ് കമ്മിഷണർ
വാതക ചോർച്ച സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ഇത് വിശ്വസിക്കരുതെന്നും ആർ.കെ മീണ ജനങ്ങളോട് അഭ്യർഥിച്ചു.
വിശാഖപട്ടണം വാതക ചോര്‍ച്ച; ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് പൊലീസ് കമ്മിഷണർ
വിശാഖപട്ടണത്തെ ആർ.ആർ വെങ്കടപുരം ഗ്രാമത്തിലെ എൽജി പോളിമേഴ്‌സിന്‍റെ ഗ്യാസ് പ്ലാന്‍റിൽ വ്യാഴാഴ്‌ച പുലര്‍ച്ചയോടെയാണ് സ്റ്റൈറീൻ വാതകം ചോർന്നത്. അപകടത്തില്‍ കുട്ടികളടക്കം 12 പേർ മരിച്ചു.