ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ സംസ്ഥാനങ്ങള്‍ സ്വന്തമായി മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് കൊവിഡ് പടരുന്നതിനിടെ മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യതയില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. പേഴ്‌സണല്‍ പ്രൊട്ടക്‌ടീവ് എക്യുപ്മെന്‍റ്സ്, എന്‍ 95 മാസ്‌കുകള്‍, വെന്‍റിലേറ്ററുകള്‍ തുടങ്ങിയവയാണ് സംസ്ഥാനങ്ങള്‍ സ്വന്തമായി വാങ്ങരുതെന്ന് കേന്ദ്ര നിര്‍ദേശം ഉണ്ടായത്. പകരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇത്തരം ഉപകരണങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യും. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
മെഡിക്കല്‍ ഉപകരണങ്ങള്‍ സംസ്ഥാനങ്ങള്‍ സ്വന്തമായി വാങ്ങരുതെന്ന് കേന്ദ്രം - കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മെഡിക്കല്‍ ഉപകരണങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യും. പേഴ്‌സണല്‍ പ്രൊട്ടക്‌ടീവ് എക്യുപ്മെന്‍റ്സ്, എന്‍ 95 മാസ്‌കുകള്‍, വെന്‍റിലേറ്ററുകള്‍ തുടങ്ങിയവയാണ് സംസ്ഥാനങ്ങള്‍ സ്വന്തമായി വാങ്ങരുതെന്ന് കേന്ദ്ര നിര്‍ദേശം നല്‍കിയത്.
![മെഡിക്കല്‍ ഉപകരണങ്ങള്‍ സംസ്ഥാനങ്ങള്‍ സ്വന്തമായി വാങ്ങരുതെന്ന് കേന്ദ്രം COVID-19 medical equipments India fights COVID-19 Health Ministry Centre COVID patients മെഡിക്കല്‍ ഉപകരണങ്ങള്‍ സംസ്ഥാനങ്ങള്‍ സ്വന്തമായി വാങ്ങരുതെന്ന് കേന്ദ്രം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ന്യൂഡല്‍ഹി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6731930-858-6731930-1586485252808.jpg)
മെഡിക്കല്‍ ഉപകരണങ്ങള്‍ സംസ്ഥാനങ്ങള്‍ സ്വന്തമായി വാങ്ങരുതെന്ന് കേന്ദ്രം
ചില സംസ്ഥാനങ്ങള്‍ക്ക് ആവശ്യത്തിന് മെഡിക്കല്‍ ഉപകരണങ്ങള്‍ ഉണ്ടെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യാനുസരണം ഇവ ലഭിക്കുന്നില്ലെന്നും കേന്ദ്രം നല്‍കിയ കത്തില്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. ഇത്തരം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ജീവനക്കാര്‍ക്ക് മതിയായ പരിശീലനം നല്‍കണമെന്നും ഓക്‌സിജൻ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പ് വരുത്തണമെന്നും കേന്ദ്ര നിര്‍ദേശമുണ്ട്.