ന്യൂഡൽഹി: നിർഭയ കേസ് പോലുള്ള വിഷയങ്ങളിൽ രാഷ്ട്രീയം കാണരുതെന്നും നീതി ലഭ്യമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിൽ കാലതാമസം നേരിട്ടതിന് ആംആദ്മി സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി രംഗത്തുവന്നതിൽ പ്രതികരിക്കുകയായിരുന്നു കെജ്രിവാൾ. വിഷയത്തിൽ രാഷ്ട്രീയം പറയുന്നതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിർഭയ കേസിൽ രാഷ്ട്രീയം കാണരുതെന്ന് കെജ്രിവാൾ - കെജ്‌രിവാൾ ട്വിറ്റിൽ
ബലാത്സംഗക്കേസ് പ്രതികളെ ആറുമാസത്തിനകം തൂക്കിക്കൊല്ലാന്‍ നിയമം കൊണ്ട് വരണമെന്നും കെജ്രിവാള്‍ പറഞ്ഞു.

നിർഭയ കേസിൽ രാഷ്ട്രീയം കാണരുതെന്ന് കെജ്രിവാൾ
ബലാത്സംഗക്കേസ് പ്രതികളെ ആറുമാസത്തിനുള്ളിൽ തൂക്കിലേറ്റാൻ നിയമം കൊണ്ട് വരാൻ എല്ലാവരും ശ്രമിക്കേണ്ടതാണ്. ദയവായി ഇക്കാര്യത്തിൽ രാഷ്ട്രീയം കാണരുത്. എല്ലാവർക്കും ചേർന്ന് സ്ത്രീകൾക്ക് സുരക്ഷിതമായ ഒരു നഗരം സൃഷ്ടിക്കാമെന്നും കെജ്‌രിവാൾ ട്വിറ്റിൽ കുറിച്ചു.
നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ വൈകുന്നതിന് കാരണം ഡൽഹി സർക്കാർ ആണെന്നും നിര്‍ഭയയുടെ അമ്മയോട് അരവിന്ദ് കെജ്രിവാള്‍ അനീതി കാട്ടിയെന്നും ആം ആദ്മി സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞിരുന്നു.